ഗ്യാലറിയെ ഇളക്കി മറിച്ച കൊഹ്‌ലിയുടെ ഫീൽഡിങ് കാണാം…

October 30, 2018

നാലാം ഏകദിനത്തിലെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംങിന്റെ ആറാം ഓവറിൽ പിറന്ന  ആ ത്രോ ഗ്യാലറിയെ ആവേശത്തിലാക്കി. തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ സെഞ്ചുറി നേടി നില്‍ക്കുന്ന മത്സരത്തിലെ കൊഹ്‌ലിയുടെ ബാറ്റിങ്കിലെ തകർപ്പൻ പ്രകടനം കാണാൻ ഗ്യാലറി നിറയെ കാണികൾ എത്തിയിരുന്നു. എന്നാൽ 16 റണ്‍സെടുത്ത് പുറത്തായ കൊഹ്‌ലി ബാറ്റിംങില്‍ നിരാശപ്പെടുത്തിയെങ്കിലും രോഹിത്ത് ശര്‍മ്മ 162 റണ്ണടിച്ച് കാണികള്‍ക്ക് ആവേശം പകർന്നു.

വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഫീല്‍ഡിലായിരുന്നു കൊഹ്‌ലി കാണികൾക്കായി ഒളിപ്പിച്ചുവെച്ചത് ആവേശകരമായ ഒന്നായിരുന്നു. കളിയുടെ ആറാം ഓവറിൽ പിറന്ന ആ ത്രോ ഗ്യാലറിയെ മുഴുവൻ ഇളക്കി മറിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് പതറി നില്‍ക്കുന്ന സമയം. മാര്‍ലോണ്‍ സാമുവല്‍സ് എക്‌സ്ട്രാ കവറിലേക്ക് മുട്ടിയിട്ട പന്തിനെ തേടി കൊഹ്‌ലിയെത്തി. ഓടണോ വേണ്ടയോ എന്ന് കീറണ്‍ പവ്വല്‍ ശങ്കിച്ച ആയൊരു നിമിഷം മുതലാക്കി കൊഹ്‌ലിയുടെ അണ്ടര്‍ ആം ത്രോ തിരിച്ച് ക്രീസിലെത്തുമ്പോഴേക്കും പവലിന് പുറത്ത് പോകാനുള്ള നിമിഷമായിരുന്നു. അഞ്ച് പന്തുകള്‍ക്കിടെ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം റണ്‍ ഔട്ടായിരുന്നു അത്.