വേറിട്ട പ്രമേയവുമായി ‘ദ് കഴ്‌സ് ഓഫ് ലാ ലൊറോണ’

October 18, 2018

‘കോണ്‍ജറിംഗ്’ എന്ന സിനിമയെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പുതിയൊരു ചിത്രവുമായി വീണ്ടുമെത്തുകയാണ് കോണ്‍ജറിങ്ങിന്റെ നിര്‍മ്മാതാക്കള്‍. എന്നാല്‍ ഈ ചിത്രം കോണ്‍ജറിങിന്റെ സീരീസില്‍ ഉള്‍പ്പെടുന്നതല്ല. പ്രമേയത്തില്‍തന്നെ ഏറെ വിത്യസ്തതയുണ്ട് പുതിയ ചിത്രത്തില്‍. ‘ദ് കഴ്‌സ് ഓഫ് ലാ ലൊറോണ’ എന്നാണ് ചിത്രത്തിന്റെ പേര്.

മൈക്കല്‍ ഷാവേസ് ആണ് ‘ദ് കഴ്‌സ് ഓഫ് ലാ ലൊറോണ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വിധവയായ ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് കുട്ടികളുള്ള ഇവര്‍ ഒരു കേസ് അന്വേഷണം നടത്തുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അമാനുഷിക ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയം.

മെക്‌സിക്കന്‍ നാടോടിക്കഥകളുടെ ചെറിയ പശ്ചാത്തലം കൂടിയുണ്ട്’ദ് കഴ്‌സ് ഓഫ് ലാ ലൊറോണ’ എന്ന ചിത്രത്തിന്. ലൊറോണ എന്നത് മെക്‌സിക്കന്‍ നാടോടിക്കഥകളിലെ കുട്ടികള്‍ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആത്മാവാണ്.