‘ലാലേട്ടന്റെ ആ ക്ലിക്ക്’; ആഘോഷമാക്കി ആരാധകർ

October 26, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് മോഹൻലാൽ. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഒരു ചിത്രത്തിന് പിന്നാലെയാണ് ഇപ്പോൾ ആരാധകരും കേരളത്തിലെ ട്രോളന്മാരും. ചിത്രത്തിലെ താരമാകട്ടെ ഒരു നായകുട്ടിയും. ചിത്രത്തിന് പിന്നാലെ രസകരമായ സംശയങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്…പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുമായി ബന്ധപെടുത്തിയാണ് ആരാധകരുടെ സംശയങ്ങൾ.

ഫോട്ടോയ്ക്ക് താഴെയുള്ള ചില രസകരമായ കമന്റുകൾ വായിക്കാം..

”ഇതാണ് ക്ലിക്ക് ലാലേട്ടാ ഇതുപോലെ ക്ലിക്ക് എടുക്കാൻ നിങ്ങൾക് മാത്രേ സാധിക്കൂ.. ആ പട്ടിയുടെ ഭാഗ്യം ഏട്ടന്റെ മൃദുവാർന്ന വിരലുകളാൽ ആ പട്ടിയെ നിങ്ങൾ കാരണം ഇന്ന് ലോകം അറിഞ്ഞിരിക്കുകയാണ് ലാലേട്ടാ..”

”ഇതാണ് ഞങ്ങളുടെ ലാലേട്ടൻ…തന്റെ തിരക്കേറിയ ജീവിതത്തിൽ ഈ പട്ടിക്ക് പോലും ഇത്ര വില കൊടുക്കണമെങ്കിൽ ഇതാണ് simplicity (ലാലേട്ടാ ഫോട്ടോ ഞാൻ എടുക്കുന്നു ഫോണിന്റെ wall paper ആക്കണം)”

”ആപട്ടിയുടെ കണ്ണുകൾ ആരൊക്കെ ശ്രദ്ധിച്ചു ഒടിയന് മുൻപുള്ള ഒരടാർ സൂചന ഇത് 200 കോടിയിലൊന്നും നിക്കില്ല മക്കളെ.. ഓ ഒടി ഒടി ഒടിയൻ ലവ് യു ലാലേട്ടാ..”

തുടങ്ങി ഇങ്ങെനെ പോകുന്നു കമന്റുകൾ..ട്രോളന്മാരും ആരാധകരുമായി നിരവധി ആളുകളാണ് ഇപ്പോൾ ഈ നായയുടെ പിന്നാലെ പോയിരിക്കുന്നത്. എന്തായാലും താരാരാധന നല്ലതുപോലുള്ള മോഹൻലാൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ലാലേട്ടന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.