അരങ്ങ് തകർത്ത് മഞ്ജു; അഭിനന്ദന പ്രവാഹവുമായി ആരാധകർ, വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കലാകാരി വിവാഹത്തോടെ സിനിമ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം താരം സിനിമാ രംഗത്തേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരധകർ ഏറ്റെടുത്തത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകളിലൂടെ മലയാള സിനിമ രംഗത്തേക്ക് രണ്ടാം വരവ് നടത്തിയ താരത്തിന് തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഭിനയത്തിലും നൃത്തത്തിലും തന്റെ മികവ് തെളിയിച്ച താരത്തിന്റെ വർഷങ്ങൾക്ക് ശേഷമുള്ള ഡാൻസ് പരിപാടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. സൂര്യ ഫെസ്റ്റിവലിലാണ് മഞ്ജു ഡാൻസുമായി എത്തിയത്. താരത്തിന്റെ പ്രകടനം കണ്ട് നിരവധി ആളുകളാണ് ഇപ്പോൾ മഞ്ജുവിന് അഭിനന്ദനവുമായി സമൂഹമാധ്യമങ്ങളിൽ  എത്തുന്നത്. യൂട്യൂബിൽ പബ്ലിഷ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സൂപ്പർ ഹിറ്റായി മാറിയ ഡാൻസിന് മികച്ച കമന്റുകളുമായി നിരവധി ആളുകൾ രംഗത്തെത്തി.

“മനോഹരം.. മനോഹരി പ്രിയമഞ്ജുവാര്യർക്ക്‌ അഭിവാദ്യങ്ങൾ, ആയിരംഭാവങ്ങൾ വിരിയുന്ന ആ മുഖത്തു സ്നേഹചുംബനങ്ങൾ”, “പകരംവെക്കാൻ ഇല്ലാത്ത കലാകാരി…. നിനക്കു തുല്യം നീ മാത്രം. … ഒരു തരം ഉന്മാദാവസ്ഥയിൽ ഇരുന്നു കണ്ടുപോകും…. ഗ്രേറ്റ്‌”  തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.