പി ആർ ആകാശ് അല്ല പ്രകാശ്….ചിത്രം ഇനി വെള്ളിത്തിരയിൽ

മലയാള സിനിമയിലെ ഏറ്റവും മികച്ച ആളുകൾ ഒന്നിക്കുന്ന പുതിയ ചിത്രം വാനോളം പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രത്തിൽ ഇരുവർക്കുമൊപ്പം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ഫഹദ് കൂടി എത്തുന്നതോടെ ആരാധകർ കാത്തിരിക്കുന്നത് വെള്ളിത്തിരയിൽ വിരിയുന്ന അത്ഭുതത്തിനാണ്.

സിനിമയുടെ ചിത്രീകരണം പൂർത്തിയായ വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരാണ് ചിത്രം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

17 വർഷങ്ങൾക്ക് ശേഷം സത്യൻ ശ്രീനി കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രം, ഒരു പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം ഫഹദും സത്യനും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. സത്യൻ ശ്രീനിവാസൻ, ഫഹദ് തുടങ്ങിയ മലയാളത്തിലെ വിലപ്പെട്ട താരങ്ങൾക്കൊപ്പം നായികയായി എത്തുന്നത് നിഖില വിമലാണ്.

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രകാശൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പി ആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റുന്ന ചെറുപ്പകാരനിലൂടെയാണ് കഥ നീങ്ങുന്നത്. ചിത്രത്തിന് ആദ്യം ‘മലയാളി’ എന്ന്  പേരിട്ടിരുന്നെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററും നേരത്തെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഫഹദ് മോട്ടോർ സൈക്കിളിൽ എണീറ്റ് നിൽക്കുന്ന പോസ്റ്റർ കാണികളിൽ കൗതുകമുണർത്തുന്നതാണ്.