സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ട് പേർക്ക്..

സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. ഐ സി സ് തട്ടിക്കൊണ്ടുപോയി അടിമയാക്കിയ നദിയ മുറാദ്,  ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെജ് എന്നിവര്‍ക്കാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇത്തവണ നൊബേൽ കരസ്ഥമാക്കിയ  ഇരുവരും.

ഇരുപത്തഞ്ച് കാരിയായ നദിയ മുറാദ് ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകയാണ്. താൻ അനുഭവിച്ച യാതനകൾ നദിയ മുറാദ് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. അതേസമയം സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീകാതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ച വ്യക്തിയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മക്വേജ്.