പാൽക്കാരൻ പയ്യനിൽ നിറയെ സസ്പെൻസുകൾ; ചിത്രം ഉടൻ

‘ഒഴിമുറി’ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്വേതയുടെ ക്യാരക്റ്റർ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ചിത്രത്തിൽ ഡോ രേണുക സുബ്രമണ്യം എന്ന കഥാപാത്രത്തെയാണ് ശ്വേതാ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ  ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ നിമിഷ സജയനാണ് ഒരു പാൽക്കാരൻ പയ്യനിൽ നായികാ വേഷത്തിലെത്തുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്

നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച ചിത്രത്തിൻറെ  ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് സസ്‍പെൻസുകൾ ബാക്കി വെച്ച ട്രെയ്‌ലർ പുയത്തിറങ്ങിയതോടെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. വി സിനിമാസിന്റെ ബാനറിൽ ചിത്രീകരിച്ചിരിക്കുന്ന  ചിത്രത്തിൽന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ചിത്രം നവംബർ 9 ന് തിയേറ്ററുകളിൽ എത്തും.