ഇടവേളകള്‍ ആഘോഷിച്ച് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും; ചിത്രങ്ങള്‍ കാണാം

ലോകം ഉറ്റുനോക്കുന്ന താരജോഡികളാണ് ഹാരി രാജകുമാരനും യുഎസ് ചലച്ചിത്രതാരം മേഗന്‍ മര്‍ക്കലും. ഇവരുടെ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ് ഇരുവരും. ഇടവേളകളില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിറങ്ങിയ ഇരുവരുടെയും ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്.


മെയ് പത്തൊമ്പതിനായിരുന്നു ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും വിവാഹം. വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലായിരുന്നു വിവാഹവേദി. തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും.


റോയല്‍ ടൂറിന് ശേഷം സിഡ്‌നിയില്‍ തിരിച്ചെത്തിയ ഇരുവരും ബോണ്ടി ബീച്ചില്‍ ഇടവേളകള്‍ ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ലളിതമായ വസ്ത്രം ധരിച്ച ഇരുവരും തങ്ങളുടെ കഴുത്തില്‍ പൂമാലകളും അണിഞ്ഞിട്ടുണ്ട്.