‘രോഗബാധിതരായ കുട്ടികൾക്കൊരു സഹായം’; പാട്ടുപാടി പ്രിയ വാര്യർ

രോഗബാധിതരായ കുട്ടികൾക്ക് വേണ്ടി സഹായവുമായി പ്രിയ വാര്യർ. ‘അഡാർ  ലവ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് പ്രിയ വാര്യർ. പ്രിയയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പ്രിയ വാര്യർ പട്ടു പാടുന്ന വീഡിയോയാണ് വൈറലാകുന്നത്. എന്നാൽ പാട്ടിന് പിന്നിൽ വളരെ ഗൗരവമേറിയ കാര്യവുമായാണ് ഇത്തവണ പ്രിയ എത്തുന്നത്.

‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലെ ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ’ എന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് വേണ്ടി ധനസഹായം നല്കണമെന്നവശ്യപ്പെട്ടാണ് പ്രിയ വീഡിയോയിൽ എത്തിയത്. ധനസഹായം നൽകാൻ സാധിക്കുന്നവർ അത്തരത്തിൽ സഹായിക്കണമെന്നും അതിന് സാധ്യമാകാത്തവർ ഒരു പാട്ടു പാടി പങ്കുവെയ്ക്കണമെന്നുമാണ് പ്രിയ വീഡിയോയിൽ ആവശ്യപെടുന്നത്.

ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും പറ്റുന്നവരൊക്കെ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു. രോഗബാധിതരായ കുട്ടികൾക്കൊരു സഹായം എന്ന അടിക്കുറുപ്പോടെ പ്രിയ വാര്യർ പങ്കുവെച്ച ഈ വീഡിയോയാണ് ട്രോളന്മാർക്ക് പണിയായി എന്ന അടിക്കുറുപ്പോടെ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുന്നത്.

അതേസമയം ഈ വീഡിയോയ്ക്ക് നല്ല അഭിപ്രായങ്ങളുമായി നിരവധി ആളുകൾ രംഗത്തെത്തി. ഇത്തരത്തിൽ നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.