ഹൃദയം തൊടുന്നൊരു പിറന്നാള്‍ സമ്മാനവുമായി കിന്‍ഡര്‍ ഗാര്‍ടനിലെ കുട്ടികള്‍; വീഡിയോ കാണാം

പിറന്നാള്‍ സമ്മാനങ്ങള്‍ എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. എന്നാല്‍ കാഴ്ചക്കാര്‍ക്ക് പോലും പ്രീയപ്പെട്ടതാകുന്ന ഒരു പിറന്നള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കിന്‍ഡര്‍ ഗാര്‍ടനിലെ വിദ്യാര്‍ത്ഥികളാണ് ജീവനക്കാരന് ഹൃദയംതൊടുന്നൊരു സമ്മാനം നല്‍കിയത്.

20 വര്‍ഷമായി കിന്‍ഡര്‍ ഗാര്‍ടനിലെ ജീവനക്കാരനാണ് ജെയിംസ്. കിന്‍ഡര്‍ ഗാര്‍ടനിലെ കുട്ടികളുടെ സംരക്ഷകനാണ് ഇദ്ദേഹം. ജെയിംസിന് കേള്‍വിക്ക് തകരാറുണ്ട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ കിന്‍ഡര്‍ ഗാര്‍ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയ ജെയിംസ് അമ്പരന്നു. കുഞ്ഞുകുട്ടികള്‍ എല്ലാവരും ചേര്‍ന്ന് സൈന്‍ ലാഗ്വേജില്‍ ജെയിംസിന് പിറന്നാള്‍ ആശംസിച്ചു. കുരുന്നുകളുടെ ഈ പിറന്നാള്‍ സമ്മാനത്തിനു മുന്നില്‍ സന്തോഷംകൊണ്ട് ജെയിംസിന്റെ കണ്ണുകള്‍ പോലും നിറഞ്ഞു.

കുട്ടികള്‍ ഒരുക്കിയ ഈ പിറന്നാള്‍ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കിന്‍ഡര്‍ ഗാര്‍ഡനിലെ അധ്യാപകരായ ഹെഷ്മാന്‍, അലീസ ഹാട്ട്‌സ്ഫീല്‍ഡ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ സൈന്‍ ലാഗ്വേജ് പഠിപ്പിച്ചത്. കുട്ടികള്‍ സൈന്‍ ലാഗ്വേജില്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ തലയില്‍ കൈവെച്ച് അമ്പരന്ന് നില്‍ക്കുന്ന ജെയിംസിനെയും വീഡിയോയില്‍ കാണാം.