വൈറലായി ഒരു കടുവ കൂട്ടുകെട്ട്.. വീഡിയോ കാണാം

‘വൈറലായി ഒരു കടുവ കൂട്ടുകെട്ട്’.. കടുവക്കൊപ്പം കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. പൂച്ചക്കുട്ടികളെയും പട്ടിക്കുട്ടികളെയുമൊക്കെ പ്രിയ സുഹൃത്താക്കാറുള്ള നിരവധി കുട്ടികളെ കാണാറുണ്ട്. എന്നാൽ കടുവയെ പ്രിയ സുഹൃത്താക്കി മാറ്റിയിരിക്കുകയാണ് ഒരു കൊച്ചുപെൺകുട്ടി.

ഫ്യൂജിയാന്‍ പ്രവിശ്യയിലുള്ള ച്വാന്‍ഷൂവിലെ ഡോങ്കൂ മൃഗശാല സൂക്ഷിക്കുന്ന ആളുടെ മകളായ സണ്‍ ഷിയോജിങാണ് മൃഗശാലയിലെ കടുവക്കുട്ടിയുടെ പ്രിയ കൂട്ടുകാരിയായി മാറിയിരിക്കുന്നത്. മൂന്ന് മാസം പ്രായമായ കടുവക്കുട്ടിക്കൊപ്പമാണ് സൺ തന്റെ ഒഴുവു സമയങ്ങൾ ചിലവഴിക്കുന്നത്.

ഹുന്യു എന്നാണ് ഈ കടുവക്കുട്ടിയെ സൺ വിളിക്കുന്നത്. കടുവ ക്കുട്ടിക്കൊപ്പം കളിക്കുന്നതിനൊപ്പം ഹുന്യുവിനെ കുളിപ്പിക്കാനും കുപ്പി പാല് കൊടുക്കാനും ഒക്കെ തയ്യാറാണ് സൺ. സണ്ണിനോടും വല്യ സ്നേഹമാണ് ഹുന്യുവിന്. സൺ സ്കൂൾ വിട്ട് തിരിച്ചെത്തുന്നതുവരെ സണ്ണിനെ കാത്ത് നിൽക്കും ഹുന്യു. തിരിച്ചെത്തിയാൽ ഉടൻ വല്യ സ്നേഹമാണ് ഇരുവരും തമ്മിൽ.. ഒരുമിച്ച് കളിക്കാനും ഒരുമിച്ച് കുളിക്കാനുമൊക്കെ വല്യ തിടുക്കമാണ് ഇരുവർക്കും.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് സണ്ണിന്റെ പിതാവാണ്. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മറ്റ് കുട്ടികൾക്ക് കടുവകളെ പേടിയാണെന്നും അവരൊക്കെ സണ്ണിനെക്കണ്ട് അത്ഭുതപ്പെടാറുണ്ടെന്നും സണ്ണിന്റെ പിതാവ് പറയുന്നുണ്ട്. എന്നാൽ കടുവകളെ പേടിക്കേണ്ട കാര്യമില്ല, വളരെ കുസൃതിയാണ് ഇവ. വയറിൽ ചൊറിഞ്ഞ് കൊടുക്കുന്നതാണ് ഇവയ്ക്ക് ഏറ്റവും അധികം ഇഷ്ടം സണ്ണിന്റെ പിതാവ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് തികച്ചും വിത്യസ്തമായ ഈ സൗഹൃദക്കാഴ്ച. സൺ ഷിയോജിങ്ങിന്റെയും ആത്മസുഹൃത്തായ കടുവക്കുട്ടിയുടെയും വീഡിയോ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.