തേനും വയമ്പുമായി ടോപ് സിങ്ങർ വേദിയിലേക്ക് ഓടിയെത്തിയ കുട്ടിപ്പാട്ടുകാരൻ; വീഡിയോ കാണാം

മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം നേടിയ ടോപ് സിങ്ങറിൽ അടിപൊളി പാട്ടുമായി എത്തുകയാണ് ശ്രീഹരി എന്ന കൊച്ചു പാട്ടുകാരൻ. കട്ടുറുമ്പ് എന്ന ഫ്‌ളവേഴ്‌സ് ടി വിയിലെ പരുപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ വാത്സല്യ നിധിയായി മാറിയ കൊച്ചു ഗായകനാണ് ശ്രീഹരി എന്ന ഒന്നാം ക്ലാസുകാരൻ.

തേനും വയമ്പും എന്ന മനോഹരമായ ഗാനവുമായി വേദിയിൽ എത്തിയ കൊച്ചുഗായകന് വേണ്ടി വേദി ഒന്നാകെ എണീറ്റ്‌ നിന്ന് കൈയ്യടിച്ചു.  പാട്ടും ഡാൻസുമായി മേലെ പൂമല എന്ന ഗാനവുമായി വേദിയെ ഇളക്കി മറിച്ച ശ്രീഹരിയുടെ സൂപ്പർ പെർഫോമൻസ് കാണാം..