അഭിനയത്തിന് പുറമെ എഴുത്തിലും മികവ് തെളിയിക്കാനൊരുങ്ങി വിജയ് സേതുപതി

തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നതു പോലും. കുറഞ്ഞ കാലയളവില്‍ തന്നെ തമിഴ് സിനിമയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സേതുപതി.

’96’ ആണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം പുറത്തിറങ്ങിയ വിജയ് സേതുപതിയുടെ മിക്ക ചിത്രങ്ങളും ഹിറ്റുകളാണ്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ വിജയ് സേതുപതി എഴുത്തിലേക്കും പ്രവേശിക്കുകയാണ്. താക്ക താക്ക എന്ന സിനിമയുടെ സംവിധായകനായി സഞ്ജീവിന്‍റെ പുതിയ ചിത്രത്തിനാണ് അദ്ദേഹം സംഭാഷണങ്ങള്‍ എഴുതുന്നത്.

സംവിധയകാൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് താക്ക താക്ക. ചിത്രത്തില്‍ സേതുപതിയുടെ സംഭാഷണം ഹാസ്യത്തിന് പ്രധാനം ഉള്ളതാണെന്നും സഞ്ജീവ് പറഞ്ഞു. സഞ്ജീവിന്റെ സഹോദരനും നടനുമായ വിക്രാന്താണ് സിനിമയിലെ നായകന്‍. ഈ സിനിമയുടെ കഥ പറയാന്‍ വിജയ് സേതുപതിയുടെ പക്കല്‍ ചെന്നപ്പോള്‍ സംഭാഷണം താനെഴുതരാമെന്ന് അദ്ദേഹം പറഞാതും സഞ്ജീവ് കൂട്ടിച്ചേർത്തു.