വെസ്റ്റിൻഡീസ് 127ന് പുറത്ത്; ഇന്ത്യക്ക് 72 റൺസ് വിജയലക്ഷ്യം…

October 14, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍  ഇന്ത്യയ്ക്ക് 72 റണ്‍സ് വിജയലക്ഷ്യം.  നാല് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സുമായി മൂന്നാം ദിനം പോരാട്ടത്തിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 38 റണ്‍സെടുത്ത ആംബ്രിസാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഉമേഷ് നാലും ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.

എന്നാല്‍ മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ക്കൂടി നഷ്ടമായി. എണ്‍പത് രണ്‍സെടുത്ത രഹാനെയും അക്കൗണ്ട് തുറക്കാത്ത ജഡേജയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ നീലപ്പടയ്ക്ക് 59 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ.

അജിങ്ക്യ രഹാനെയും ഋഷഭ് പന്തുമായിരുന്നു രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. നാല് റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും 70 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പൃത്വി ഷാ പുറത്തായത്. ഇതില്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 45 റണ്‍സുമെടുത്തു. പത്ത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയ്ക്ക് നഷ്ടമായ മറ്റൊരു താരം.

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തു. 101.4 ഓവറിലാണ് വെസ്റ്റ്ഇന്‍ഡീസ് 311 റണ്‍സ് എടുത്തത്. ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റോസ്റ്റന്‍ ചേസും ദേവേന്ദ്ര ബിഷു എന്നിവരായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 98 റണ്‍സെടുത്ത ചേസ് റണ്ടാം ദിനം സെഞ്ചുറി തികച്ചു. 189 പന്തില്‍ 106 റണ്‍സാണ് ചേസ് അടിച്ചെടുത്തത്.