ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം; ഇന്ത്യൻ ടീമിൽ മാറ്റുരയ്ക്കുന്നവർ ഇവർ..

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ ഗുവാഹത്തിയിൽ തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്തും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊഹ്‌ലിയുടെ നേതൃത്വത്തിൽ കളിയ്ക്കാൻ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, പന്ത്, ധോണി എന്നീ ബാറ്റ്‌സ്മാന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായും കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ് , ഉമേശ് യാദവ് എന്നീ ബൗളര്‍മാരും ഇടംപിടിച്ചു. ആദ്യ മത്സരത്തില്‍ ധോണിയായിരിക്കും കീപ്പ് ചെയ്യുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ത്തിന് നേരത്തെ സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനുറച്ചാണ്  വെസ്റ്റിന്‍ഡീസ് കളത്തിലിറങ്ങുക.

ഇന്ത്യന്‍ ടീം : വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്