ഗാന്ധിജിക്ക് ആദരമര്‍പ്പിച്ച് ഒരു അറബ് ഗായകന്‍; വീഡിയോ കാണാം

October 5, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് അറബ് ഗായകന്‍ യാസീര്‍ ഹബീബിന്റെ ഗാനം. രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ളതാണ് ഈ ഗാനം. ‘വൈഷ്ണവ് ജനതോം…’ എന്നു തുടങ്ങുന്നഗാനമാണ് അറബ് ഗായകന്‍ ആലപിച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിനാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.

യുട്യൂബില്‍ റിലീസ് ചെയ്ത യാസീര്‍ ഹബീബിന്റെ ഗാനം ഇതിനോടകം തന്നെ നാല്‍പതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. പാടാന്‍ ഏറെ പ്രയാസമുള്ള ഭജന്‍ ആയിരുന്നിട്ടുപോലും അറബ് ഗായകന്‍ വൈഷ്ണവ് ജനതോം മനോഹരമായിതന്നെ പാടി.

മലയാളി സുഹൃത്തായ മധുപിള്ളയാണ് യാസീര്‍ ഹബീബിനെ ഈ ഗാനം ആലപിക്കാന്‍ സഹായിച്ചത്. എന്തായാലും നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് അറബ്ഗായകന്റെ ഈ മനോഹരഗാനം.