യൂത്ത് ഒളിംപിക്‌സിന് സമാപനം; പതിമൂന്ന് മെഡലുകളുമായി ഇന്ത്യ

അര്‍ജന്റീനയില്‍വെച്ചുനടന്ന മൂന്നാമത് യൂത്ത് ഒളിംപിക്‌സിന് സമാപനം. പതിമൂന്ന് മെഡലുകള്‍ നേടിയ ഇന്ത്യ പതിനേഴാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് സ്വര്‍ണ്ണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കൗമാര ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം ലഭിക്കുന്നത്. ഭാരോദ്വാഹനത്തില്‍ ജറമി ലാല്‍റിന്‍നുങ്കയാണ് ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണ്ണം നേടിയത്. ഇതിനുപുറമെ ഷൂട്ടിങില്‍ സൗരഭ് ചൗധരിയും മനുഭാക്കറും സ്വര്‍ണ്ണം നേടി.

മത്സരത്തിന്റെ അവസാന ദിനം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ആകാശ് മാലിക്ക് വെള്ളിമെഡല്‍ നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിയിലും ഇന്ത്യ വെള്ളി നേടിയിരുന്നു. റഷ്യയാണ് യൂത്ത് ഒളിംപിക്‌സ് ചാംപ്യന്‍മാര്‍.