യൂത്ത് ഒളിംപിക്‌സ്: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം

യൂത്ത് ഒളിംപിക്‌സിലെ വനിതകളുടെ ഗുസ്തി മത്സരത്തില്‍ ഇന്ത്യന്‍ താരം സിമ്രാന് വെള്ളി. 43 കിലോഗ്രാം വിഭാഗത്തിലാണ് സിമ്രാന്‍ വെള്ളി നേടിയത്. അമേരിക്കന്‍ താരമായ എമിലി ഷില്‍സണോടാണ് ഫൈനലില്‍ സിമ്രാന്‍ തോല്‍വി സമ്മതിച്ചത്. 6-11 ആണ് സ്‌കോര്‍.

ഈ വര്‍ഷം നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും സിമ്രാന്‍ എമിലിയോട് പരാജയം സമ്മതിച്ചിരുന്നു. യൂത്ത് ഒളിംപിക്‌സില്‍ അമേരിക്കയുടെ ആദ്യ സ്വര്‍ണ്ണമാണ് എമിലിയുടേത്.

അതേസമയം ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ വിഭാഗവും വനിതാ വിഭാഗവും ഫൈനലില്‍ കടന്നു. അര്‍ജന്റീനയെ തോല്‍പിച്ചാണ് പുരു,വിഭാഗം ഫോനലില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുരുഷവിഭാഗം ഹോക്കി സെമിയില്‍ വിജയം കണ്ടു. ഫൈനലില്‍ മലേഷ്യയോടാണ് പുരുഷ വിഭാഗത്തിന്റെ പോരാട്ടം.

ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതാവിഭാഗം ഹോക്കി ഫൈനലില്‍ കടന്നത്. അര്‍ജന്റീനയെയാണ് ഫൈനലില്‍ ഇന്ത്യന്‍ പെണ്‍പട നേരിടുക.