യൂത്ത് ഒളിംപിക്‌സ്; ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം

October 15, 2018

യൂത്ത് ഒളിംപിക്‌സ് വനിതാ വിഭാഗം ഹോക്കി മത്സരത്തിലും പുരുഷ വിഭാഗത്തിലും ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വനിതാ വിഭാഗത്തിന് ഫൈനലില്‍ പരാജയം സമ്മതിക്കേണ്ടിവന്നത്. ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യന്‍ വനിതാവിഭാഗം ഹോക്കി ഫൈനലില്‍ കടന്നത്. അര്‍ജന്റീനയായിരുന്നു ഫൈനലില്‍ പെണ്‍പടയുടെ എതിരാളികള്‍. മുംതാസ് ഖാനാണ് ഇന്ത്യയ്ക്കായി ഒരു ഗോള്‍ നേടിയത്.

അര്‍ജന്റീനയെ തോല്‍പിച്ചാണ് പുരുഷവിഭാഗം ഫൈനലില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുരുഷവിഭാഗം ഹോക്കി സെമിയില്‍ വിജയം കണ്ടിരുന്നു. എന്നാല്‍ ഈ വിജയം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ പുരുഷവിഭാഗത്തിനും സാധിച്ചില്ല. ഫൈനലില്‍ മലേഷ്യയോടാണ് പുരുഷ വിഭാഗം തോല്‍വി സമ്മതിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മലേഷ്യ വിജയം കണ്ടു.

പത്ത് മെഡലുകളാണ് ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചത്. മൂന്ന് സ്വര്‍ണ്ണവും ഏഴ് വെള്ളിയുമാണ് ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകള്‍. മെഡല്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. 43 മെഡലുകള്‍ സ്വന്തമാക്കിയ റക്ഷ്യ ആണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്. 25 മെഡലുകള്‍ നേടിയ ചൈന രണ്ടാം സ്ഥാനത്തുണ്ട്. 21 മെഡലുകള്‍ നേടിയ ഹംഗറി ആണ് മൂന്നാം സ്ഥാനത്ത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!