ആരാധ്യയുടെ പിറന്നാളിന് കുട്ടികളോടൊപ്പം നൃത്തംവെച്ച് അഭിഷേക്; വീഡിയോ കാണാം

അച്ഛനെയും അമ്മയെയും മുത്തച്ഛനെയുമൊക്കെ പോലെത്തന്നെ നിറയെ ആരാധകരുള്ള താരമാണ് ബച്ചൻ കുടുംബത്തിലെ കുട്ടിത്താരം ആരാധ്യ. അതുകൊണ്ടുതന്നെ ആരാധ്യയുടെ വിശേഷങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്..കഴിഞ്ഞ ദിവസം ഏഴാം പിറന്നാൾ ആഘോഷിച്ച കുട്ടിത്താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങലും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ആരാധ്യയുടെ പിറന്നാൾ ദിനത്തിൽ കുട്ടികൾക്കൊപ്പം അഭിഷേക് നൃത്തത്തിന് ചുവടുവെയ്‌ക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മഞ്ഞ ഉടുപ്പിട്ടാണ് ആരാധ്യകുടുംബത്തിനൊപ്പം പിറന്നാൾ ദിനത്തിൽ എത്തിയത്.

പിറന്നാൾ ദിനത്തിൽ കുഞ്ഞാരാധ്യയ്ക്ക് ആദ്യം പിറന്നാൾ ആശംസകളുമായി എത്തിയത് മുത്തച്ഛൻ അമിതാഭ് ബച്ചനായിരുന്നു. പിന്നീട് അഭിഷേകും പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. മകളെക്കുറിച്ച് അഭിഷേക് എഴുതിയ കുറിപ്പും ബോളിവുഡ് ആരാധകർ ഏറ്റെടുത്തിരുന്നു.