പ്രിയപ്പെട്ട ഡാഡി അജ്ജാ, നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു’; പിതാവിന്റെ ഓർമകൾ പങ്കുവച്ച് ഐശ്വര്യ റായ്‌

March 19, 2024

പിതാവ് കൃഷ്ണരാജ് റായിയുടെ ഓര്‍മകള്‍ പങ്കുവച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്. 2017-ല്‍ കാന്‍സര്‍ ബാധിച്ചായിരുന്നു കൃഷ്ണരാജ് റായിയുടെ വിയോഗം. ഒരുപാട് സ്‌നേഹിക്കുന്നെന്നും താങ്കളുടെ അനുഗ്രഹത്തിന് നന്ദിയുണ്ടെന്നും ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. തന്റെ പിതാവിനൊപ്പമുള്ള മകള്‍ ആരാധ്യയുടെ ചിത്രത്തിനൊപ്പമാണ് ഐശ്വര്യ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചത്. അമ്മ ബൃന്ദ്യ റായ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ( Aishwarya Rai’s remembrance post for her Father )

അച്ഛന്റെ ഓര്‍മകളെ കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുകയാണ്. പിതാവിന്റെ ജന്‍മദിനത്തിലും ഐശ്വര്യ ഒരു ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചിരുന്നു. ആരാധ്യക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘പ്രിയപ്പെട്ട ഡാഡി-അജ്ജാ ഏറ്റവും സ്‌നേഹമുള്ള, ദയയുള്ള, എറ്റവും ശക്തനായ, ഉദാരമതിയായ, നീതിമാനായ വ്യക്തിയാണ് നിങ്ങള്‍. നിങ്ങളെപ്പോലെ വേറെരാളില്ല’ – എന്നായിരുന്നു കുറിച്ചത്.

അടുത്തിടെ നടി പങ്കുവച്ച മാതാപിതാക്കളുടെ പഴയകാലം ചിത്രവും വൈറലായിരുന്നു. വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ചാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ട മമ്മി-ഡാഡി നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു. നിങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ എന്റെ സ്‌നേഹവും പ്രാര്‍ഥനമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ’. എന്നായിരുന്നു കുറിപ്പ്.

Read Also : ശബ്ദം പൂർണ്ണമായും നഷ്ടമാകുന്ന രോഗാവസ്ഥയിൽ താര കല്യാൺ- അമ്മയുടെ അവസ്ഥ പങ്കുവെച്ച് സൗഭാഗ്യ

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ബച്ചന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു താരം. ഐശ്വര്യയുടെ അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Story highlights : Aishwarya Rai’s remembrance post for her Father