ശബ്ദം പൂർണ്ണമായും നഷ്ടമാകുന്ന രോഗാവസ്ഥയിൽ താര കല്യാൺ- അമ്മയുടെ അവസ്ഥ പങ്കുവെച്ച് സൗഭാഗ്യ

March 16, 2024

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരാ കല്യാണിന്റേത്. നൃത്തവേദികളിൽ നിന്നും അഭിനയലോകത്ത് സജീവമായ താരയ്ക്ക് പിന്നാലെ ‘അമ്മ സുബ്ബലക്ഷമിയും അഭിനയലോകത്തേക്ക് എത്തിയിരുന്നു. മുത്തശ്ശി വേഷങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന അഭിനേത്രിയും സംഗീതജ്ഞയുമാണ് കഴിഞ്ഞ വര്‍ഷം അന്തരിച്ച സുബ്ബലക്ഷ്മി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരയുടെയും മകൾ സൗഭാഗ്യയുടെയും വിശേഷങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താര കല്യാണിന്റെ രോഗാവസ്ഥയെ കുറിച്ച് പങ്കുവയ്ക്കുകയാണ് മകളും നർത്തകിയുമായ സൗഭാഗ്യ.

വിഡിയോയിൽ താരയും ഒപ്പമുണ്ട്. പക്ഷെ സംസാരിക്കാൻ സാധിക്കുന്നില്ല. ശബ്ദം പൂർണമായും നഷ്ടവുമായ അവസ്ഥയിലാണ് നടി. സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ നടത്തിയ പരിശോധനയിൽ തൈറോയിഡ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോഴാണ് യഥാർത്ഥ അസുഖം കണ്ടെത്തിയതെന്ന് സൗഭാഗ്യ പറയുന്നു.

പല ചികിത്സകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തൈറോയിഡ് ശസ്ത്രക്രിയ നടത്തിയിട്ടും അവസ്ഥ മാറാതെ വന്നതോടെ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരയ്ക്ക്.തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണ് നടിക്ക്. തൊണ്ടയിൽ ആരോ സ്ഥിരമായി മുറുകെ പിടിച്ചിരിക്കുന്ന അവസ്ഥ ആണെന്നും എന്താണ് ഈ രോഗാവസ്ഥയുടെ കാരണം എന്നും കണ്ടെത്തിയിട്ടില്ല എന്നും സൗഭാഗ്യ പറയുന്നു.

Read also: ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!

ഈ അവസ്ഥയ്ക് ആശ്വാസം കിട്ടുന്നതിനായി ബോട്ടോക്സ് ചെയ്തിരുന്നു. ഈ ശസ്ത്രക്രിയയ്ക്ക് ശേഷം റസ്റ്റ് ആവശ്യമുണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം ആ സമയത്തായതിനാൽ റസ്റ്റ് കിട്ടിയില്ലെന്നും ആളുകളോട് സംസാരിച്ച് അവസ്ഥ കൂടുതൽ വഷളാകുകയും ചെയ്‌തെന്ന് സൗഭാഗ്യ പറയുന്നു. ഇപ്പോൾ വീണ്ടും അതെ ശസ്ത്രക്രിയ ചെയ്തു. ശബ്ദത്തിനായുള്ള കാത്തിരിപ്പിലാണ് കുടുംബം. പഴയ ശബ്ദം തിരികെ ലഭിക്കില്ലെങ്കിലും കാര്യങ്ങൾ സംസാരിക്കാൻ സാധിക്കും എന്ന ആശ്വാസത്തിലാണ്‌ താരയും.

Story highlights- soubhagya about thara kalyan’s health condition