എറിഞ്ഞ് വീഴ്ത്തി ഇന്ത്യ; വിന്‍ഡീസിന് അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവെച്ച് ഇന്ത്യ. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. തിരുവനന്തുപുരത്തുവെച്ചു നടക്കുന്ന അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസിന് ആദ്യ ഓവറുകളില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ ഏറുന്നു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യ വിജയിച്ചരുന്നു. ഒരു മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും വിജയം കണ്ടും. പരമ്പരയിലെ ഒരു ഏകദിനം അവസാനിച്ചത് സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ് തിരുവനന്തപുരത്തുവെച്ചു നടക്കുന്ന അഞ്ചാം ഏകദിന മത്സരം. ഈ മത്സരം ഇന്ത്യ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ തലസ്ഥാന നഗരംക്രിക്കറ്റ്ആവേശത്തിലമര്‍ന്നു കഴിഞ്ഞു. പത്മനാഭന്റെ മണ്ണില്‍ ഇന്ത്യന്‍ ടീംകിരീടം ഏറ്റുവാങ്ങുന്നത് കാണാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിലവില്‍ മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.