ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ട്രെയ്‌ലർ കാണാം…

ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതം വെബ് സീരീസാകുന്നു.കോണ്‍ഗ്രസ് എം.പി ശശി തരൂരിന്‍റെ പുസതകമായ നെഹ്റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യയെ ആസ്പദമാക്കിയാണ് വെബ് സീരീസ് നിര്‍മ്മിക്കുന്നത്.

ബോളിവുഡ് സംവിധായകന്‍ വിനോദ് തല്‍വാറാണ് ഈ വെബ് സീരീസിന് പിന്നിൽ. ഒനിര്‍, ഭാവന തല്‍വാര്‍ എന്നിവര്‍ ചേർന്നാണ് സീരീസ് നിര്‍മ്മിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രൂപകല്‍പ്പനയില്‍ നെഹ്റു വഹിച്ച പങ്കിനെ ആസ്പദമാക്കിയാണ് സീരീസ് തയാറാക്കുന്നത്. സീരീസ് അടുത്ത വര്‍ഷം സംപ്രേക്ഷണത്തിനായെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്.


സീരീസിന്‍റെ ട്രെയിലറും പുറത്ത് വന്നിട്ടുണ്ട്. ട്രെയിലറില്‍ ശശി തരൂരിന്‍റെ ശബ്ദത്തിൽ തന്നെയാണ് സീരീസ് തയാറാക്കുന്നത്.  ആരെല്ലാം കഥാപാത്രങ്ങളാകുമെന്നോ മറ്റ് അണിയറപ്രവൃത്തകര്‍ ആരാകുമെന്നോ എന്നതില്‍ തീരുമാനമായിട്ടില്ല. ശശി തരൂരിന്‍റെ വൈ എെ ആം എ ഹിന്ദു എന്ന പുസ്തകവും വെബ് സീരീസാവുന്നുണ്ട്.