പ്രളയവും പ്രണയവും പറഞ്ഞ് ‘കേദാർനാഥ്‌’; ട്രെയ്‌ലർ കാണാം

പ്രളയത്തിന്റെ പശ്ചാത്തലിൽ പ്രണയകഥ പറയുന്ന ചിത്രം കേദാർനാഥിന്റെ ട്രെയ്‌ലർ  പുറത്തിറങ്ങി. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി വിമർശനങ്ങൾക്ക് വിധേയമായെങ്കിലും പുറത്തിറങ്ങിയ ട്രെയ്‌ലർ യൂട്യൂബിൽ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

ഉത്തരാഖണ്ഡിൽ 2013 ൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത പ്രണയകഥയാണ് കേദാർനാഥ്. ചിത്രത്തിൽ നായകനായി എത്തുന്നത് സുശാന്ത് സിങ് രജ്പുത് മൻസൂറാണ്. ബോളിവുഡ് നടൻ സൈഫ് അലിഖാന്റെ മകൾ സാറ അലി ഖാൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കേദാർനാഥ്‌.

പ്രളയത്തിൽ അകപ്പെടുന്ന ഒരു നാടിന്റെ കഥ പറയുന്ന ചിത്രത്തിൽ, പ്രളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന നായകന്റെയും നായികയുടെയും പ്രണയമാണ് പറയുന്നത്. ചിമൻസൂർ എന്നാണ് ചിത്രത്തിൽ സുശാന്തിന്റെ പേര്. മൻസൂറിന്റെ പ്രണയിനി മുക്കുവായാണ് സാറ വേഷമിടുന്നുന്നത്.

നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗൗരികുണ്ട് മുതൽ കേദാർനാഥ്‌ വരെയുള്ള യാത്രകളും പ്രകൃതി സൗന്ദര്യവും തുറന്നുകാണിക്കുന്ന ടീസറാണ് നേരത്തെ ആരാധകർ ഏറ്റെടുത്തത്.

ചിത്രം ലൗ ജിഹാദനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞ് വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം ചിത്രം അടുത്തമാസം ഏഴാം തിയതി റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്… ട്രെയ്‌ലർ കാണാം