മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം ചലച്ചിത്രലോകത്തെ നിരവധി പേരും താരത്തിന് ആശംസകള്‍ നേര്‍ന്നു.

കുഞ്ചാക്കോ ബോബന്റെ 42-ാം പിറന്നാള്‍ ദിനമായ ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം നല്‍കാന്‍ ചാക്കോച്ചന്‍ ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇ, ചാക്കോച്ചന്‍ ലവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഒരല്‍പം വിത്യസ്തമായ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

നിവിന്‍ പോളി, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര, മിഥുന്‍ രമേഷ്, അതിഥി രവി തുടങ്ങിയവരും സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികളുടെ പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.