ഇഷ്ടനടനെ കണ്ടു, മുത്തം കൊടുത്തു, 106- ആം വയസിൽ ആഗ്രഹം സഫലീകരിച്ച് ഒരു മുത്തശ്ശി; വൈറൽ വീഡിയോ കാണാം

തങ്ങളുടെ ഇഷ്ട നടനെ കാണുക എന്നത് എല്ലാ സിനിമാ പ്രേമികളുടെയും ആഗ്രഹമാണ്. ഇഷ്ട താരത്തെക്കാണാൻ ഏതറ്റം വരെയും പോകുന്നവരാണ് ഇന്നത്തെ തലമുറക്കാർ. എന്നാൽ 106 ആം വയസ്സിൽ തന്റെ ഇഷ്ട താരത്തെക്കാണാൻ എത്തിയ ഒരു മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

106 വയസ്സുകാരി സത്യവതി എന്ന മുത്തശ്ശി തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് താരത്തിന്റെ അടുത്തെത്തിയത്.  രാജമുൻട്രിയിൽ നിന്നും മഹേഷ് ബാബു അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് മുത്തശ്ശി എത്തിയത്.

പ്രിയ താരത്തെ നേരിൽ കാണാനായി ലൊക്കേഷനിൽ എത്തിയ മുത്തശ്ശി താരത്തിനൊപ്പം കുറച്ച് സമയം ചിലവഴിച്ചതിന് ശേഷമാണ് തിരിച്ചുപോയത്. താരത്തെ കണ്ട മുത്തശ്ശി താരത്തിന്റെ കൈകളിൽ പലകുറി ഉമ്മ നൽകുകയും കെട്ടിപിടിക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്ത ശേഷമാണ് തിരിച്ചുപോയത്.

തെലുങ്കിൽ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. എന്നാൽ താരത്തിന് കൂടുതലും ഈ തലമുറയിലെ ആരാധകരാണ്. അതുകൊണ്ടുതന്നെ താരത്തെക്കാണാൻ എത്തിയ ഈ മുത്തശ്ശി സമൂഹ മാധ്യമങ്ങളിലും ഇടം പിടിച്ചിരിക്കുകയാണ്.

താരം തന്നെയാണ് ഈ സന്തോഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.