ആദിവാസികൾക്കൊപ്പം തുടികൊട്ടി പാടി പുതിയ പദ്ധതിക്ക് തുടക്കമിട്ട് മമ്മൂട്ടി..

കേരളത്തിലെ അംഗപരിമിതരായ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ തുടക്കമിട്ടു. കാസർഗോഡ് ജില്ലാ കലക്ടർ സജിത്തിനാണ് ആദിവാസി മൂപ്പന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ  മമ്മൂട്ടി മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയത്.

കാസർഗോഡ് ജില്ലയിലെ അർഹരായ മുഴുവൻ ആദിവാസികൾക്കും സഹായമെത്തിക്കുന്നതിനൊപ്പം കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള അർഹരായ  മുഴുവൻ ആദിവാസികൾക്കും സഹായമെത്തിക്കാനുള്ള  സംവിധാനങ്ങളും മമ്മൂട്ടി  ഏർപ്പെടുത്തി.

വരും വർഷങ്ങളിൽ കെയർ ആൻഡ് ഷെയറിന്റ  കൂടുതൽ സഹായങ്ങൾ കാസർഗോഡ് ജില്ലയിൽ എത്തിക്കാൻ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്കു നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമായി എത്തിയ മൂപ്പനും സംഘവും തങ്ങളുടെ പരമ്പരാഗത ശൈലിയിൽ തുടി കൊട്ടി മമ്മൂട്ടിക്കായി പാടിയപ്പോൾ താരവും അവരോടൊപ്പം ചേർന്നു.