ദൃശ്യ വിസ്മയങ്ങളുമായി ‘മൗഗ്ലി’; ട്രെയിലര്‍ കാണാം

ലോകം മുഴുവനുമുള്ള ആളുകള്‍ ഏറ്റെടുത്ത കഥാപാത്രമാണ് മൗഗ്ലി. ജംഗിള്‍ ബുക്ക് എന്ന കഥാസമാഹാരത്തിലൂടെ ഏവരുടെയും പ്രിയപ്പെട്ട കഥാപാത്രമായി മാറിയ മൗഗ്ലി വെള്ളിത്തരയിലും ശ്രദ്ധ നേടുന്നു. ആരാധകര്‍ വര്‍ഷങ്ങളായി ചോദിക്കുന്ന ഒരു ചോദ്യമായിരുന്നുമൗഗ്ലി എപ്പോള്‍ സിനിമായാകും എന്നത്. മൗഗ്ലിയുടെ കഥ പറയുന്നജംഗിള്‍ ബുക്ക് നേരത്തെ റിലീസ് ചെയ്‌തെങ്കിലും ആരാധകര്‍ തൃപ്തരായിരുന്നില്ല. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിരവധി സിനിമകളിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള സംവിധായകനായി മാറിയആന്‍ഡി സെര്‍കിസ്.

മൗഗ്ലി വെള്ളിത്തിരയില്‍ എത്തുന്നത് വളരെ പ്രതീക്ഷയോടെയാണ് ലോകം മുഴുവനുമുള്ള ആരാധകര്‍ കാത്തിരിക്കുന്നത്. ‘മൗഗ്ലി‘ എന്നു തന്നെയാണ് ചിത്രത്തിന്റെ പേരും. ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദൃശ്യവിസ്മയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫഌക്‌സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.

അതേസമയം മൗഗ്ലി വെള്ളിത്തിരയില്‍ എത്തുന്നതില്‍ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫ്രീദ പിന്റോ പറയുന്നത്. സിനിമ ചിത്രീകരിക്കുന്നത് ഇന്ത്യയിലെ വനങ്ങളിലാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൗഗ്ലിയെ അവതരിപ്പിക്കുന്നത്  ഇന്ത്യന്‍ നടന്‍ രോഹന്‍ ചന്ദ് ആണ്.

ചിത്രത്തില്‍ രോഹന്‍ ചന്ദ് വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ടെന്നും ചിത്രം കാണാന്‍ വളരെ ആകാംഷയോടെ താന്‍ കാത്തിരിക്കുകയാണെന്നും ഫ്രീദ പിന്റോ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഒരു അദ്ഭുതവും ചിത്രത്തിലുണ്ടാകും. അത് വെളിപ്പെടുത്തി അതിന്റെ ആകാംക്ഷ കളയാന്‍ ഞാനില്ല. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്ടപ്പെടുമെന്നും ഫ്രീദ നേരത്തെ വ്യക്തമാക്കിയിരുന്നു.