രാക്ഷസനിലെ വെട്ടിമാറ്റിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; വിഡിയോ കാണാം

കേരളത്തിലും തമിഴ്നാട്ടിലുമായി തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘രാക്ഷസൻ’. റാം കുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.

സൈക്കോ ത്രില്ലറുടെ കഥ പറയുന്ന ചിത്രത്തിൽ വില്ലനെയും ആരാധകർ സ്വീകരിച്ചിരുന്നു. ചിത്രത്തിൽ ഒരു രംഗം വെട്ടിമാറ്റിയിരുന്നു. ഈ രംഗം പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ സസ്‍പെൻസുകൾ നിറഞ്ഞിരിക്കുന്ന ചിത്രത്തിലെ സൈക്കോ വില്ലനെക്കുറിച്ചുള്ള സൂചനകളാണ് ചിത്രത്തിന്റെ വെട്ടിമാറ്റിയ രംഗത്തുള്ളത്.

ക്രൂരനായ വില്ലനെ അവതരിപ്പിച്ച നടന്‍ ആരാണെന്നുള്ള സംശയങ്ങള്‍ രാക്ഷസൻ എന്ന  സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഉയർന്നു വന്നിരുന്നു…പ്രേക്ഷകരെ ഞെട്ടിച്ച ‘രാക്ഷസന്‍’ എന്ന തമിഴ് ചിത്രത്തിലെ വില്ലന്റെ യഥാര്‍ത്ഥ മുഖം കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.  അതിന് പിന്നലെയാണ് വില്ലനായി അഭിനയിച്ച തന്റെ അനുഭവം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തി താരവും  രംഗത്തെത്തിയിരുന്നു.

ഒരു പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിച്ചുകൊണ്ടാണ് ‘രാക്ഷസന്‍’ ടീം ക്രിസ്റ്റഫര്‍ എന്ന വില്ലന്റെ യഥാര്‍ത്ഥ മുഖം പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തിയത്. ശരവണന്‍ എന്ന നടനാണ് വെള്ളിത്തിരയില്‍ വില്ലന്‍ ക്രിസ്റ്റഫറിനെ അവിസ്മരണീയമാക്കിയത്. തമിഴകത്ത് ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരമായിരുന്നു ശരവണന്‍.