ക്യാംപസ് കഥ പറഞ്ഞ് ‘സകലകലാശാല’ തീയറ്ററുകളിലേക്ക്

ക്യാംപസ് കഥ രസകരമായി പറയുന്ന പുതിയ  ചിത്രം ‘സകലകലാശാല’ ഉടൻ  റിലീസ് ചെയ്യും. ചിത്രം ഈ മാസം മുപ്പതിനാണ്  തീയറ്ററുകളിലെത്തുന്നത്. കോളേജ് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം , ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

യുവജനങ്ങൾക്ക് മാത്രമല്ല യുവത്വം നിറഞ്ഞ മനസുമായി ജീവിക്കുന്നവർക്കും ഈ സിനിമ തികച്ചും ഒരു കലോത്സവമായിരിക്കുമെന്ന് ചിത്രത്തെക്കുറിച്ച് നേരത്തെ അണിയറപ്രവത്തകർ പറഞ്ഞിരുന്നു.