മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാത്ത എസ് ബി ഐ ഉപഭോക്താക്കൾക്ക് തിരിച്ചടി

മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാത്ത എസ് ബി ഐ ഉപഭോക്താക്കൾക്ക് തിരിച്ചടി. മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കില്ല.

നിലവിൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവർ സൈറ്റിൽ കയറി മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിച്ചുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും എസ് ബി ഐ അധികൃതർ അറിയിച്ചു.

നവംബർ 30 ന് മുമ്പായി മൊബൈൽ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാത്തവരുടെ നെറ്റ് ബാങ്കിങ് കണക്ഷനുകൾ റദ്ദ് ചെയ്യും.

അതേസമയം ബാങ്കുമായി മൊബൈൽ നമ്പർ കണക്ട് ചെയ്യാത്തവർക്കും എ ടി എം കാർഡുകൾ ഉപയോഗിക്കാനും മറ്റ് ട്രാൻസാക്ഷൻസ് നടത്തുന്നതിനും അസൗകര്യം ഉണ്ടായിരിക്കില്ലെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

Read also:  എസ് ബി ഐ ഉപഭോക്താക്കൾക്ക് തിരിച്ചടി; പിൻവലിക്കാവുന്ന തുകയുടെ പരിധി വെട്ടിക്കുറച്ച് അധികൃതർ