എടിഎം കാർഡുകൾ ഇല്ലാതെ എടിമ്മിൽ നിന്നും പണം എടുക്കാം; പുതിയ സേവനവുമായി എസ്ബിഐ

March 21, 2019

എ ടി എം കാർഡുകൾ എടുക്കാൻ മറന്ന് പോകാറുണ്ടെങ്കിൽ  ഇനി വിഷമിക്കണ്ട കാർഡുകൾ ഇല്ലാതെയും ഇനി എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാം. പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ് ബി ഐ. അതേസമയം പുതിയ സേവനം ലഭ്യമാകണമെങ്കിൽ ഫോണിൽ എസ് ബി ഐയുടെ പുതിയ ആപ്ലിക്കേഷനായ യോനോ ആപ്ലിക്കേഷൻ ലഭ്യമായിരിക്കണം.

ഫോണിൽ യോനോ ആപ്ലിക്കേഷൻ ലഭ്യമാകണമെങ്കിൽ കാർഡുകൾ ഇല്ലാതെതന്നെ എ ടി എമ്മിൽ നിന്നും പണമിടപാടുകൾ നടത്താൻ സാധിക്കും. ഫോണിൽ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഈ ആപ്പ് ആദ്യം ഡൗൺലോഡ് ചെയ്യുക. ആപ്പിൽ ലഭ്യമായിരിക്കുന്ന യോനോ ക്യഷിൽ ക്ലിക്ക് ചെയ്ത ശേഷം യോനോ പേ-യിൽ ക്ലിക്ക് ചെയ്യുക. ശേഷം ഫോണിൽ ആറ് അക്ക നമ്പർ ഒടിപി മെസേജായി ലഭിക്കും. ആ നമ്പർ ഉപയോഗിച്ചാണ് എടിഎമ്മിൽ നിന്നും പണം എടുക്കേണ്ടത്. എന്നാൽ അരമണിക്കൂറിൽ അധികം ഒരേ  ഒടിപി ഉപയോഗിക്കാൻ സാധിക്കില്ല.

Read also: ലോക്‌സഭ തെരഞ്ഞെടുപ്പ്: വേട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഇങ്ങനെ അറിയാം

എ ടി എം കാർഡുകൾ ഇല്ലാതെ ക്യാഷ് എടുക്കാനുള്ള സൗകര്യം ലോകത്ത് ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് എസ് ബി ഐയിൽ ആണ്. അതേസമയം ഇപ്പോൾ 16,500 എ ടി എമ്മുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. അധികം താമസിയാതെ മറ്റ് 60,000  എ ടി എമ്മുകളിലേക്കും ഈ സൗകര്യം എത്തിക്കുമെന്നും എസ് ബി ഐ ചെയർമാൻ രജിനീഷ്‌ കുമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു ദിവസം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കില്ല. ഒരു ദിവസം യോനോ ആപ്പ് ഉപയോഗിച്ച് എടുക്കാവുന്ന മാക്സിമം ക്യാഷ് 10,000 രൂപയാണ്.

Step 1.

Step 2

Step 3

Step 4

Step 5

Step 6