സുപ്രിയയോട് മറുപടി ചോദിച്ചു; ഞാന്‍ തരട്ടേയെന്ന് പൃത്വിരാജ്; വൈറലായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി ആരാധകരുള്ള താരമാണ് പൃത്വിരാജ്. പൃഥ്വിരാജിന് മാത്രമല്ല ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് പൃത്വിരാജും ഭാര്യ സുപ്രിയയും.

സംഭവം ഇങ്ങനെ; സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പൃത്വിരാജിന്റെയും മകള്‍ അലംകൃതയുടെയും ഒരു ചിത്രം പങ്കുവെച്ചിരുന്നു. ലൂസിഫറിന്റെ ലൊക്കേഷനില്‍ നിന്നുള്ളതായിരുന്നു ചിത്രം. ചിത്രത്തിന്റെ സംവിധായകനായ പൃത്വിരാജിന്റെ മടിയില്‍ ഇരിക്കുന്ന അലംകൃതയുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. ‘ദാദാ എന്നെ ശ്രദ്ധിക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്’ എന്നൊരു കുറിപ്പും സുപ്രിയ ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു.

താമസിയാതെ തന്നെ ഒരു കമന്റ് ചിത്രത്തെതേടിയെത്തി. ടൈം കിട്ടുമ്പോള്‍ റിപ്ലേ തരുമോ എന്നായിരുന്നു കമന്റ് സുപ്രിയയോടായിരുന്ന ചോദ്യമെങ്കിലും ഉത്തരവുമായി എത്തിയത് പൃത്വിരാജ് ആണ്. ‘മറുപടി ഞാന്‍ തന്നാല്‍ മതിയോ എന്നായിരുന്ന പൃത്വിരാജിന്റെ കമന്റ്. പൃഥ്വിരാജിന്റെ അപ്രതീക്ഷിതമായ മറുപടിയില്‍ ആരാധിക സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

 

View this post on Instagram

 

When Ally says; Daada Listen to Me and Daada busy saying Action! #BusyDaada?#SmartAlly?#SmarterMammaCapturingItAll?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on