ടൊവിനോയുടെ കമന്റിന് കിടിലൻ മറുപടിയുമായി അനു സിത്താര; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ് ടോവിനോ തോമസും അനു സിത്താരയും. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന  ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിലെ നായികാനായകന്മാരായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളുടെ പുതിയ കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അനു സിത്താര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിന് ടൊവിനോ നൽകിയ കമന്റും, അതിന് അനു നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ‘ഒരു  കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രമാണ് അനു സിത്താര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also: കുപ്രസിദ്ധ പയ്യനിലെ രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങനെ; മേയ്ക്കിങ് വീഡിയോ കാണാം

അനു സിത്താര ടൊവിനോ തോമസിനെ പുറകിലിരുത്തി സ്കൂട്ടി ഓടിക്കുന്ന ചിത്രമാണ് അനു പങ്കുവെച്ചത്. ആ ചിത്രത്തിന് ‘അടുത്ത തവണ ബുള്ളറ്റ് ഓടിക്കണമെന്നാണ്’ ടൊവിനോ കമന്റിട്ടത്. ഉടൻ വന്നു അനുവിന്റെ മറുപടി ‘ടൊവിനോ ചേട്ടൻ കൂടെ ഇരുന്നാൽ ലോറി വേണമെങ്കിലും ഓടിക്കാം പിന്നല്ലെ ബുള്ളറ്റ്’.

ഇരുവരുടെയും ഈ സൗഹൃദ സംഭാഷണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

?️

A post shared by Anu Sithara (@anu_sithara) on