അഭിനയത്തില്‍ മാത്രമല്ല വര്‍ക്ക്ഔട്ടിന്റെ കാര്യത്തിലും ടൊവിനോ കിടുവാണ്; വീഡിയോ കാണാം
										
										
										
											November 28, 2018										
									
								 
								മലയാളചലച്ചിത്രലോകത്ത് കുറഞ്ഞ നാളുകള്‍ക്കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ അഭിനയമികവു നേരത്തെതന്നെ ആരാധകര്‍ ഏറ്റെടുത്തതാണ്. അഭിനയത്തില്‍ മാത്രമല്ല ഫിറ്റ്നസിന്റെ കാര്യത്തിലും മികവ് തെളിയിക്കുകയാണ് താരമിപ്പോള്‍.
ജിമ്മിലെ തന്റെ പ്രകടനങ്ങളാണ് ആരാധകര്‍ക്കായി ടൊവിനോ പങ്കുവെച്ചത്. സിനിമ പോലെതന്നെ താരത്തിന്റെ വര്‍ക്ക്ഔട്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. രസകരമായ ക്യാപ്ഷനുകളോടെയാണ് താരം വര്‍ക്ക്ഔട്ടിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്.






