പ്രേക്ഷക ഹൃദയം കീഴടക്കിയ ആ ഗാനരംഗം ഇതാണ്, ‘വള്ളിക്കുടിലിലെ വെള്ളക്കാരനി’ലെ അടിപൊളി ഗാനം കാണാം

November 13, 2018

ഗണപതി നായകനായി എത്തിയ വള്ളികുടിലിലെ വെള്ളക്കാരൻ തിയേറ്ററുകളിൽ മികച്ച കൈയടിനേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയ ഗാനമാണ് കെടാതെ എന്ന തുടങ്ങുന്ന ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം. ദീപക് ദേവ് ഈണമിട്ട ഗാനം പുറത്തിറക്കിയത് പൃഥ്വിരാജാണ്.

‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ഡഗ്ലസ്സ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപെടുന്ന ചിത്രമാണ് വള്ളികുടിലിലെ വെള്ളക്കാരൻ..

ഗണപതിക്കൊപ്പം ലാൽ, മുത്തുമണി, ബാലു വർഗീസ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്.

വള്ളികുടിലിലെ വെള്ളക്കാരനിലെ അടിപൊളി ഗാനത്തിന്റെ വീഡിയോ കാണാം…