‘വിളക്ക് തെളിയിക്കാൻ വന്ന എനിക്ക് ലഭിച്ചത് നിലവിളക്കിനെ’ വിജയലക്ഷ്മി അനൂപ് പ്രണയത്തെക്കുച്ച് മനസുതുറന്ന് താരങ്ങൾ; വീഡിയോ കാണാം

മലയാളികൾ ഒന്നാകെ പ്രാർത്ഥിച്ച് അനുഗ്രഹിച്ച കല്യാണമായിരുന്നു വൈക്കം വിജയ ലക്ഷ്മിയുടെയും മിമിക്രി കലാകാരൻ അനൂപിന്റെയും. ശാരീരിക വൈകല്യങ്ങളെ സംഗീതത്തിന്റെ മാധുര്യത്തിലൂടെ മറികടന്ന വൈക്കം വിജയലക്ഷ്മി എന്ന കലാകാരിയുടെ പാട്ട് കേരളക്കര ഒന്നാകെ ഏറ്റെടുത്തതാണ്.

വിജയലക്ഷ്മിയുടെ പാട്ടുകളോട് തോന്നിയ പ്രണയം വിജയലക്ഷ്മിയിലേക്കും എത്തിയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് മിമിക്രി കലാകാരനും വിജയലക്ഷ്മിയുടെ ഭർത്താവുമായ അനൂപ്. വിജയലക്ഷ്മിയുടെ കുടുംബ വീടിന്റെ വിളക്ക് തെളിയിക്കാൻ വന്ന വ്യക്തിയായിരുന്നു അനൂപ്. വീടിന് വിളക്ക് തെളിയിക്കാൻ വന്ന അനൂപിന് വീടിന്റെ നിലവിളക്ക് ലഭിച്ച കഥയിലൂടെയാണ് തങ്ങളുടെ പ്രണയകഥ അനൂപ് പറഞ്ഞു തുടങ്ങിയത്…

‘വിജി ഒരു പോസറ്റീവ് എനർജിയാണ്. ആരെങ്കിലും വിഷമിച്ചിരിക്കുമ്പോൾ വിജിയോട് സംസാരിച്ചാൽ അവരുടെ വിഷമം മാറും. വളരെ മനോഹരമായാണ് വിജി ആളുകളോട് സംസാരിക്കാറുള്ളത്. വിജി ഒരു മരുന്നാണ് എല്ലാവര്ക്കും സന്തോഷം പകരുന്ന ഒരു മരുന്ന്.  എല്ലാവരും ഇപ്പോഴും സന്തോഷത്തോടെ ഇറക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് വിജി.’ അനൂപ്  പറഞ്ഞു.

അതേസമയം ‘ശ്രീരാഗമേ..’ എന്ന പാട്ടാണ് അനൂപിനായി വിജി ആദ്യമായി പാടിയത്. ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ’  എന്ന മനോഹര ഗാനവുമായി എത്തിയ വിജി ഇനി ഒറ്റക്കല്ല… കൂട്ടിനായി ഈ കലാകാരനും ഉണ്ട്.

വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കണമെന്ന ആഗ്രഹവുമാണ് ഇരുവരും ജീവിച്ചു തുടങ്ങുന്നത്. അതിനായുള്ള ചികിത്സകളും നടക്കുന്നുണ്ട്. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനകളും തേടുകയാണ് ഈ കലാകുടുംബം.