എത്ര മനോഹരം ഈ ക്യാച്ച്; വീഡിയോ കാണാം

November 10, 2018

ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാവുകയാണ് മനോഹരമായൊരു ക്യാച്ച്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്‌സിന്റെ ക്യാച്ചിനാണ് കായികലോകം കൈയടിക്കുന്നത്. കാഴ്ചയില്‍ നിസ്സാരമെന്നു തോന്നുമെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം കാഴ്ചവെച്ചത്.

സംഭവം ഇങ്ങനെ, ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ പന്ത് മാര്‍ക്‌സ് സ്റ്റോയിനിസ് അടിച്ച് പറത്താന്‍ നോക്കി. ബൗണ്ടറിയായിരുന്നു ലക്ഷ്യം. എന്നാല്‍ സംഗതി ഫലം കണ്ടില്ല. പന്ത് നേരെ ചെന്നത് റീസ ഹെന്‍ഡ്രിക്‌സിന്റെ കൈക്കുമ്പിളിലേക്ക്. പന്ത് കൈക്കുള്ളിലാക്കിയ റീസ ബാലന്‍സ് തെറ്റി വീഴുന്നുമുണ്ട്.

മനോഹരമായ ഈ ക്യാച്ചിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാവുകയാണ്. തൊടുത്തുവിട്ട അസ്ത്രംപോലെ കുതിച്ചുപാഞ്ഞ പന്തിനെ കാഴ്ചക്കാര്‍ക്ക് നിസ്സാരമെന്നു തോന്നുവിധം കൈക്കുമ്പിളിലാക്കുകയായിരുന്നു റീസ ഹെന്‍ഡ്രിക്‌സ്.