’96’ ലെ വെട്ടിമാറ്റിയ മനോഹര രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ..വീഡിയോ കാണാം

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ സൂപ്പർഹിറ്റായ ചിത്രമാണ്  വിജയ് സേതുപതി തൃഷ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 96. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ വെട്ടിമാറ്റിയ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

റാമിന്റെയും ജാനകിയുടെയും സ്കൂൾകാലഘട്ടത്തിലെ പ്രണയനിമിഷങ്ങളാണ് വെട്ടിമാറ്റിയ വിഡിയോയില്‍ കാണാനാകുക. വിജയ് സേതുപതിയുടേയും തൃഷയുടെയും ചെറുപ്പകാലങ്ങൾ അഭിനയിച്ച താരങ്ങളെയും ഇരുകൈകളും നീട്ടി ആരാധകർ ഏറ്റെടുത്തിരുന്നു.

ഗായിക ജാനകിയമ്മയെ കണ്ട് ഗാനമാലപിക്കുന്ന എസ്. ജാനകി ദേവിയുടെ രംഗങ്ങളടക്കം 96 ലെ വെട്ടി മാറ്റിയ മറ്റൊരു രംഗവും നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ  പുറത്ത് വിട്ടിരുന്നു. 96 സിനിമയിലെ നായിക ജാനുവിന് ഏറെ ഇഷ്ട്ടപെട്ട ഗായികയായിരുന്നു എസ്. ജാനകി. എസ്. ജാനകിയമ്മയോടുള്ള ഇഷ്ട്ടം നായകനായ റാമിനും അറിയാം.

Read also: ’96’ ലെ വെട്ടിമാറ്റിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; വീഡിയോ കാണാം

വർഷങ്ങൾക്കിപ്പുറമുള്ള റാമിന്റെയും ജാനകിയുടെയും കൂടി ചേരലിൽ എസ്. ജാനകിയമ്മയുടെ വീടിന് സമീപത്തു കൂടെ നടക്കുന്നതും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതും ശേഷം സാക്ഷാൽ ജാനകിയമ്മ തന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നതുമായ നാല് മിനുട്ട് നീളുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല.