‘ആഹാ കല്യാണം’ തരംഗമായി ‘പേട്ട’യിലെ പുതിയ ഗാനം; വീഡിയോ കാണാം..

സിനിമാ ആസ്വാദകരുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കിലെത്തുന്ന കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട. രജനീകാന്ത് നായകനായെത്തുന്ന ചിത്രത്തിലെ ’മരണ മാസ്’ എന്ന ഗാനവും ‘പേട്ട പരാക് എന്ന ഗാനവും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിന് പിന്നാലെ ചിത്രത്തിലെ മറ്റൊരു ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തൃഷയും രജനിയും ഒന്നിക്കുന്ന ‘ആഹാ കല്യാണം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

അതേസമയം ‘പേട്ട’യിലെ ‘മരണമാസ്’ എന്ന ഗാനം റിലീസ് ചെയ്യുന്നതിന് മുമ്പേയാണ് ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തുവിട്ടത്. സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയില്‍ രജനീകാന്ത് എത്തുന്നത്.

Read also: സ്റ്റൈൽ മന്നന് ഇന്ന് പിറന്നാൾ; ‘പേട്ട’യുടെ പുതിയ ടീസർ പങ്കുവെച്ച് അണിയറപ്രവർത്തകർ

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു.

സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.