ഡിസംബർ 31ന് ശേഷം പഴയ എടിഎം കാർഡുകൾ പ്രവർത്തിക്കില്ല..

ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നതിനാൽ പുതിയ തീരുമാനവുമായി റിസർവ് ബാങ്ക്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴയ രീതിയിലുള്ള എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം. മാഗ്നെറ്റിക് സ്‌ട്രെപ് എടിഎം കാര്‍ഡുകള്‍ക്കാണ് ജനുവരി ഒന്നുമുതല്‍ നിരോധനം ഏർപ്പെടുത്തുന്നത്.

ഡിസംബര്‍ 31 മുതല്‍ മാഗ്നെറ്റിക് സ്‌ട്രെപ് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. മറിച്ച് യൂറോ പേ മാസ്റ്റര്‍കാര്‍ഡ് വിസ (ഇം.എം.വി) ചിപ്പുള്ള പിന്‍ അധിഷഠിത എടിഎം കാര്‍ഡുകള്‍ മാത്രമേ 2019 ജനുവരി മുതല്‍ പ്രവര്‍ത്തിക്കുകയുള്ളു. അതേസമയം നിലവിലുള്ള മാഗ്നറ്റിക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനോടകംതന്നെ നിരവധി ബാങ്കുകള്‍ പഴയ എടിഎം കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള പുതിയ കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്.