ഐഷുമ്മയായി ഉര്‍വ്വശി; എന്റെ ഉമ്മാന്റെ പേരിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ത കൊണ്ടും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ നടിയാണ് ഉര്‍വ്വശി. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസാണ് നായക കഥാപാത്രമായി ചിത്രത്തിലെത്തുന്നത്.

എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയില്‍ ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ഉര്‍വ്വശിയുടെ കാരക്ടര്‍ പോസ്റ്ററും ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോ തോമസാണ് കാരക്ടര്‍ പോസ്റ്റര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.

അതേസമയം ചിത്രത്തിന്റെ റിലീസിങ് തീയതി കഴിഞ്ഞ ദിവസം ടൊവിനോ പങ്കുവെച്ചിരുന്നു. സിനിമയുടെ ഡബ്ബിങ് വേളയിലെ ഒരു ചിത്രത്തിനൊപ്പമാണ് റിലീസിങ് തീയതി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

Read More: തലകീഴായ് കിടക്കുന്ന ടൊവിനോ; വൈറലയി ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ മെയ്ക്കിങ് വീഡിയോ

തികച്ചും വിത്യസ്ത ലുക്കിലാണ് ടൊവിനോയും ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂം ഏറെ വിത്യസ്തമായ രൂപത്തിലായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണവും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.