‘മേരാ ഉമ്മാ കഹാ ഹേ ചേട്ടാ..’ എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ പങ്കുവെച്ച് ദുൽഖർ

തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും ഉർവശ്ശിയും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക  ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്.

അതേസമയം ചിത്രത്തിന്റെ റിലീസിങ് തീയതി കഴിഞ്ഞ ദിവസം ടൊവിനോ പങ്കുവെച്ചിരുന്നു. സിനിമയുടെ ഡബ്ബിങ് വേളയിലെ ഒരു ചിത്രത്തിനൊപ്പമാണ് റിലീസിങ് തീയതി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

തികച്ചും വിത്യസ്ത ലുക്കിലാണ് ടൊവിനോ ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂം ഏറെ വിത്യസ്തമായ രൂപത്തിലായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണവും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.