ഈ പടത്തിലും ‘ഉമ്മ’ ഉണ്ട്, പക്ഷെ…പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ടൊവിനോ..

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ടൊവിനോ തോമസ്. മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിളിപ്പേരുള്ള ടോവിനോയുടെ പുതിയ ചിത്രത്തിലെ ‘ഉമ്മ’യെക്കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്…

‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ ‘U’ സര്‍ട്ടിഫിക്കറ്റ് ഈ പടത്തിലും ഉമ്മ ഉണ്ട്! പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ… ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ…അപ്പൊ ഡേറ്റ് മറക്കണ്ട , ഡിസംബര്‍ 21′ എന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Read also:പ്രേക്ഷകഹൃദയം കീഴടക്കാന്‍ ഈ അമ്മയും മകനും; ‘എന്റെ ഉമ്മാന്റെ പേരി’ന്റെ പുതിയ പോസ്റ്റര്‍

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ഈ ചിത്രത്തെക്കുറിച്ചാണ് ടൊവിനോയുടെ പോസ്റ്റ്. പുതിയ ചിത്രത്തിൽ ഹമീദ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ടോവിനോയ്ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.  ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം ഡിസംബർ 21 ന് എത്തും.