മമ്മൂട്ടി- ജോഷി കൂട്ടുകെട്ടിൽ പുതിയ ചിത്രം; വാനോളം പ്രതീക്ഷയുമായി സിനിമ ലോകം..

മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ന്യൂഡൽഹി’, ‘സംഘം’, ‘സൈന്യം’, ‘ധ്രുവം’ തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം മലയാളത്തിന്റെ പ്രമുഖ താരങ്ങൾ അണിനിരന്ന ട്വന്റി ട്വന്റി ആണ്.

ജോഷി മമ്മൂട്ടി കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് താരമിപ്പോൾ. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് ‘തൊണ്ടിമുതലും ദൃക്ഷസാക്ഷിയും’ എന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയ സജീവ് പാഴൂരാണ്.

Read also: മലയാളത്തിലെ ആദ്യ 3ഡി പോസ്റ്റർ പങ്കുവെച്ച് മമ്മൂട്ടി..

മോഹൻലാലിനെ നായകനാക്കി 2015 ൽ ജോഷി സംവിധാനം ചെയ്ത ‘ലൈലാ ഓ ലൈലാ’ ആണ് ജോഷിയുടെ അവസാന ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രവുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.

തിരിച്ചുവരവിനൊരുങ്ങുന്ന ജോഷി ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.