ജയറാമിന്റെ പുതിയ ചിത്രത്തിന് തുടക്കം കുറിക്കാൻ മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾ ഒന്നിച്ചപ്പോൾ; വീഡിയോ കാണാം…

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച ജയറാം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദറില്‍ നായകനാകുന്നുവെന്നതാണ്‌ ഏറ്റവും പുതിയ വിശേഷം.

പുതിയ ചിത്രത്തിന്റെ പൂജയ്ക്കായി മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകൾ, മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയെന്നതാണ് ഏറെ സന്തോഷകരം. ഇരുവർക്കുമൊപ്പം മലയാള സിനിമ രംഗത്തെ നിരവധി താരങ്ങളും ചടങ്ങായിൽ പങ്കെടുക്കാൻ എത്തി.

ചിത്രത്തിൽ മുത്തച്ഛനായാണ് ജയറാം വേഷമിടുന്നത്. ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് ദീപം തെളിയിച്ച് തുടക്കം കുറിക്കാൻ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്നുവെന്ന വാർത്ത നേരത്തെ താരം പുറത്തുവിട്ടിരുന്നു.

ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രത്തിനായുള്ള മേക്ക് ഓവറിലാണ് താരമിപ്പോൾ. ചിത്രത്തിനായി തടി കൂടിയും താടി വളർത്തിയുമൊക്കെയാണ് ജയറാം തയാറെടുക്കുന്നത്.

ദിലീഷ് പോത്തൻ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നതെന്നും സംവിധായകൻ വ്യക്തമാക്കി.