‘മാതാ- പിതാ ഗൂഗിൾ ദൈവം’; 2018 ൽ ഇന്ത്യ ഏറ്റവുമധികം ഗൂഗിളിൽ തിരഞ്ഞത്…

‘മാതാ- പിതാ ഗൂഗിൾ ദൈവം’  ഏതൊരു സാധാരണക്കാരന്റയും ജീവിതത്തിൽ  പരമപ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ് ഗൂഗിൾ.  എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. അതുകൊണ്ടുതന്നെ ഈ വർഷം അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് എന്താവുമെന്നറിയാൻ പലർക്കും ആഗ്രഹമുണ്ടാവും.. അതെന്താണെന്ന് നോക്കാം..

2018 ൽ  ഗൂഗിളിൽ ഇന്ത്യ തിരഞ്ഞത്..

വാർത്ത, കായികം, സിനിമ എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായിട്ടുള്ളത്. ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. ആധാർ ലിങ്ക് ചെയ്യുന്നത് എങ്ങനെയാണ്, സെക്ഷൻ 377 എന്താണ് ?, കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം, ഐ പി എൽ, ഫിഫ ഫുട്ബോൾ ലോകകപ്പ്, രജനികാന്ത് ചിത്രം 2.0, പ്രിയങ്ക ചോപ്ര നിക് ജോഹാൻസ് വിവാഹം, പ്രിയ വാര്യരുടെ കണ്ണിറുക്കൽ തുടങ്ങിയവയാണ് ആളുകൾ ഏറ്റവും കൂടുതൽ ഗൂഗിൾ തിരഞ്ഞ കാര്യങ്ങൾ.

വാർത്ത 

വാർത്ത വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ആധാർ എങ്ങനെയാണ് ലിങ്ക് ചെയ്യുക, പ്രിയങ്ക ചോപ്രയുടെ വരൻ നിക് ജോഹാൻസ്, കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം, സെക്ഷൻ 377 എന്നിവയാണ്.

How to

‘How to’ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത് വാട്സാപ്പിൽ എങ്ങനെയാണ് സ്റ്റിക്കർ അയക്കുക, ആധാർ എങ്ങനെയാണ് ലിങ്ക് ചെയ്യുക, എങ്ങനെയാണ് കോലം വരയ്ക്കുക, എങ്ങനെയാണ് മൊബൈൽ നമ്പർ പോർട്ട് ചെയ്യുക എന്നിവയൊക്കെയാണ്.

What is’

‘What is’ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഭരണഘടനയുടെ സെക്ഷൻ 377 ആണ്. സ്വവർഗരതി കുറ്റകരമല്ല എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെക്ഷൻ 377 എന്താണെന്ന് ആളുകൾ തിരഞ്ഞത്.

കായികം 

ഫിഫ വേൾഡ് കപ്പാണ് ഈവർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക ഇനം. ക്രിക്കറ്റിലെ ഐ പി എല്ലിനും അന്വേഷകർ ഏറെയായിയുന്നു. ഏഷ്യൻ ഗെയിംസ്‌ 2018, ഏഷ്യ കപ്പ് 2018 എന്നിവയും ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ച ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്.

സിനിമ

സിനിമ വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെ തിരഞ്ഞത് തമിഴ് നടൻ രജനി  കാന്ത് നായകനായി എത്തിയ 2.0 എന്ന ചിത്രത്തെക്കുറിച്ചാണ്. ചിത്രം റിലീസ് ചെയ്തത് നവംബർ 29 ആയിരുന്നു. എന്നിട്ടും ഏറ്റവും കൂടുതൽ ആളുകൾ അന്വേഷിച്ചത് ഈ ചിത്രത്തെക്കുറിച്ച് തന്നെയാണ്.

വ്യക്തി 

ഒമർ ലുലു സംവിധാനം ചെയ്ത് ‘ഒരു അഡാർ ലവ്’എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മലയാളി പ്രിയങ്ക പ്രകാശ് വാര്യരെയാണ്.

ഗാനം 

ദിൽബർ ദിൽബർ എന്ന ഗാനമാന് ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പാട്ടുകളിൽ ഒന്നാമതായി നിൽക്കുന്നത്.