തരംഗമായി ഐശ്വര്യയുടെ ‘കനാ’; പുതിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് കനാ. ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ രവിചന്ദെര്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. കായികമേഖല പ്രൊഫഷണ്‍ ആക്കാൻ യുവതികള്‍ക്ക് കനാ പ്രചോദനമാകുമെന്നു കരുതുന്നുവെന്ന് അശ്വിൻ നേരത്തെ പറഞ്ഞിരുന്നു.. ശിവകാര്‍ത്തികേയൻ  ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുന്നുമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.