ഫുട്ബോളിനെ സ്നേഹിച്ച പെൺകുട്ടിയുടെ കഥയുമായി ‘പന്ത്’; അടിപൊളി ട്രെയ്‌ലർ കാണാം..

ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു എട്ട് വയസുകാരി പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് പന്ത്. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഈ ജനുവരിയിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്.

ഫുട്ബോളിനെ ഏറെ സ്നേഹിക്കുകയും ഫുട്ബോൾ കളിക്കാരിയാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു എട്ട് വയസുകാരി മുസ്ലിം പെൺകുട്ടിയും അവളുടെ മുത്തശ്ശിയും തമ്മിലുളള ബന്ധം പറയുന്ന ചിത്രമാണ് പന്ത്.

2016 മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അബനിയുടെ ഉമ്മുമ്മയായി വേഷമിടുന്നത് റാബിയ ബീഗമാണ്. ഇരുവർക്കും പുറമെ വീനിത്, ഇന്ദ്രൻസ്, നെടുമുടി വേണു, അജു വർഗീസ്, സുധീഷ്, സുധീർ കരമന, പ്രസാദ് കണ്ണൻ, വിനോദ് കോവൂർ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം മലയാളികൾ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു. ഫുട്ബാൾ കളിയെക്കുറിച്ച് പറയുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഇഷാൻ ദേവും ചേർന്നാണ്. ഷംസുദ്ദീൻ. പി. കുട്ടോത്ത് എന്നിവർ ചേർന്ന് വരികളെഴുതിയ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഇഷാൻ ദേവാണ്. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ കാണാം…